ആർ.ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; നിരാഹാരം തുടരും

കൊൽക്കത്ത: പി.ജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കർ സർക്കാർ മെഡിക്കൽ കോളജിലടക്കം ജൂനിയർ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രധാനമായും സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

ആർ.ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ സമരം പിൻവലിച്ചെങ്കിലും നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അതുകഴിഞ്ഞാൽ മാത്രമേ തങ്ങൾ പൂർണമായും ജോലിയിലേക്ക് മടങ്ങൂവെന്നും ഡോക്ടർമാർ അറിയിച്ചു.

ജുഡീഷ്യൽ നടപടികളിൽ കാലതാമസം കൂടാതെ അടിയന്തര നീതി ലഭ്യമാക്കുക, കഴിവുകേടും അഴിമതിയും കാരണം ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക, എല്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കേന്ദ്രീകൃത റഫറൽ സംവിധാനം നടപ്പാക്കുക എന്നിവയാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ. ഡിജിറ്റൽ ബെഡ് വേക്കൻസി മോണിറ്ററുകൾ സ്ഥാപിക്കുക, ഓരോ ആശുപത്രിയിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, സി.സി.ടി.വി, ഓൺ-കോൾ റൂമുകൾ, ബാത്ത്‌റൂം തുടങ്ങിയ അവശ്യ സൗകര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികളിൽ പോലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകൾ ഉടൻ നികത്തുക എന്നിവയാണ് ഡോക്ടർമാരുടെ മറ്റ് ആവശ്യങ്ങൾ. 

Tags:    
News Summary - The strike of junior doctors of RG Kar Hospital ended; The fast will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.