മുംബൈ: താനെ ജില്ലയിലെ ഭീവണ്ടിയിലുണ്ടായ വൻ തീപിടിത്തത്തിൽ വെയർഹൗസ് കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് നഗരത്തെ നടുക്കിയ വൻ തീപിടിത്തം ഉണ്ടായത്. ആളപായമോ മരണമോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.
വി-ലോജിസിന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് മുംബൈ-നാസിക് റോഡിൽ ബൈപാസിനടുത്താണ് സ്ഥിതി ചെയ്യുന്നത്. വെയർഹൗസിന് തീപിടിച്ചതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്.
അഞ്ചിലധികം ഫയർയൂനിറ്റുകൾ സ്ഥലത്തെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഫാക്ടറികളും വെയർഹൗസുകളും സ്ഥിതി ചെയ്യുന്ന ഭീവണ്ടി പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാണ്. കൈത്തറി കേന്ദ്രമായി അറിയപ്പെടുന്ന നഗരത്തിൽ മറ്റു നിർമ്മാണ യൂനിറ്റുകളും ഉണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.