ബംഗളൂരു: കര്‍ണാടക ഉഡുപ്പിയിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഹെബ്രി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ.
ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാക്കളിലൊരാളായ വിക്രം ഗൗഡ ചിക്കമംഗളൂര്‍ – ഹെബ്രി വനമേഖലയില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസും എ.എന്‍.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.
2016 നവംബറില്‍ നിലമ്പൂരില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക സര്‍ക്കാരുകള്‍ വിക്രം ഗൗഡയെ കണ്ടെത്തുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.