മാവോവാദി ബന്ധം: കോയമ്പത്തൂരിൽ മൂന്നിടത്ത് എൻ.ഐ.എ​ റെയ്​ഡ്​

ചെന്നൈ: മാവോവാദി ബന്ധം സംശയിച്ച്​ കോയമ്പത്തൂർ ജില്ലയിലെ മൂന്നിടങ്ങളിൽ എൻ.ഐ.എ റെയ്​ഡ്​​. ചൊവ്വാഴ്ച രാവിലെയാണ്​ റെയ്​ഡ്​ ആരംഭിച്ചത്​.

പുളിയകുളം, പൊള്ളാച്ചി, സുങ്കം എന്നീ ഭാഗങ്ങളിലാണ്​ റെയ്​ഡ്​. മ​ാവോവാദികളുമായി ബന്ധമുണ്ടെന്ന്​ ക​ണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ്​ റെയ്​ഡ്​ നടക്കുന്നത്​. കൊച്ചിയിൽനിന്നുള്ള സംഘമാണ്​ പരിശോധനക്കെത്തിയത്​.

ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭീകരർക്കായി എൻ.ഐ.എ റെയ്​ഡ്​ നടത്തുന്നുണ്ട്​. ഡൽഹിയിലും കശ്​മീരിലും ഉത്തർപ്രദേശിലും റെയ്​ഡ്​ തുടരുകയാണ്​.

Tags:    
News Summary - Maoist links: NIA raids three places in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.