റായ്പുർ: നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ ഛത്തിസ്ഗഢിലെ കാംകേർ ജില്ലയിൽ ആറിടത്ത് മാേവാവോദികൾ നടത്തിയ ബോംബ് സ്േഫാടനത്തിൽ ബി.എസ്.എഫ് സബ് ഇൻസ്പെക്ർ കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോവാദികളും കൊല്ലപ്പെട്ടു.
കട്ടക്കലിനും ഗോമെ ഗ്രാമത്തിനുമിടയിൽ വനമേഖലയിൽ ബി.എസ്.എഫ് സംഘം മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടന പരമ്പരയുണ്ടായതെന്ന് റായ്പുർ റേഞ്ച് െഎ.ജി ദീപാൻശു കാബ്റ പറഞ്ഞു. ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. ഗുരുതര പരിക്കേറ്റ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര സിങ് ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്ത് മാവോവാദികൾ നടത്തിയ നാലാമത്തെ ആക്രമണമാണിത്.
ബിജാപുർ ജില്ലയിൽ ബേദ്രെ വനത്തിൽ നക്സൽ വിരുദ്ധസേന നടത്തിയ വെടിവെപ്പിലാണ് രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഒരു സംഘം മാവോവാദികൾ സുരക്ഷസേനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഒരാളെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്ന മൂന്ന് ആക്രമണങ്ങളിൽ എട്ടു ജവാന്മാരടക്കം 13 പേരാണ് കൊല്ലപ്പെട്ടത്.
10 ദിവസത്തിനിടെ ബസ്തർ മേഖലയിൽനിന്നും രാജനന്ദഗാവ് ജില്ലയിൽനിന്നുമായി 300ലേറെ നാടൻ ബോംബുകൾ സുരക്ഷസേന കണ്ടെത്തി നിർവീര്യമാക്കിയതായി നക്സൽ വിരുദ്ധ നീക്കങ്ങളുടെ ചുമതലയുള്ള സ്പെഷൽ ഡയറക്ടർ ജനറൽ ഡി.എം. അവാസ്തി പറഞ്ഞു. ഒന്നാംഘട്ടത്തിൽ 18 മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ്. രണ്ടുഘട്ടമായി നടക്കുന്ന തെരെഞ്ഞടുപ്പിന് സുരക്ഷയൊരുക്കാൻ സംസ്ഥാനത്തേക്ക് സി.ആർ.പി.എഫ്, ബി.എസ്.എഫ്, െഎ.ടി.ബി.പി വിഭാഗങ്ങളിലായി 65,000 സേനാംഗങ്ങളെയാണ് കേന്ദ്ര സർക്കാർ അയച്ചിട്ടുള്ളത്. സംസ്ഥാനം പൂർണമായും പൊലിസ് വലയത്തിലാണ്. ഹെലികോപ്ടറുകളിലാണ് വോട്ടിങ് യന്ത്രങ്ങളും മറ്റും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.