ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ ജനുവരി 14ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് രാജ്യത്ത് ചർച്ചയാകുന്നത്. കേന്ദ്ര സർക്കാറിന് കർഷക ദ്രോഹനിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് മാധ്യമങ്ങളോട് രാഹുൽ അന്ന് പ്രതികരിച്ചത്.
'കർഷകർ നടത്തുന്ന സമരത്തിൽ അഭിമാനമുണ്ട്. കർഷകരെ പിന്തുണക്കുന്നു. കർഷകർക്കൊപ്പമാണ് താൻ നിലകൊള്ളുന്നത്. ഈ വിഷയം ഉയർത്തി കൊണ്ടു വരും. എന്‍റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ... കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും... ഞാൻ വീണ്ടും ഒാർമിപ്പിക്കുന്നു...'
വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തിയപ്പോഴാണ് കർഷക സമരത്തിന് നൽകുന്ന പിന്തുണ രാഹുൽ ആവർത്തിച്ചത്. കർഷകരുടെ നിലപാട് ഏറെ അഭിമാനം നൽകുന്നതാണെന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നൽകാനാണ് രാഹുൽ ജെല്ലിക്കെട്ട് കാണാൻ എത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് എല്ലാം ചെയ്തത്. കർഷകരോട് ക്ഷമ ചോദിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.