മാരുതി സുസുക്കി ജീവനക്കാരന്​ കോവിഡ്​

ന്യൂഡൽഹി: ​മനേസർ പ്ലാൻറിലെ മാരുതി സുസുക്കി ജീവനക്കാരന്​ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചു. ശനിയാഴ്​ചയാണ്​ ഇയാൾക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​. കമ്പനി അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​.

രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ട​വരോട്​ വീട്ടുനിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. രോഗബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്​തികരമാണ്​. മെയ്​ 15നാണ്​ ഇയാൾ അവസാനമായി ജോലിക്കെത്തിയതെന്നും മാരുതി പ്രസ്​താവനയിൽ അറിയിച്ചു.

കഴിഞ്ഞയാഴ്​ചയാണ്​ മാരുതി മനേസർ പ്ലാൻറിലെ ഉൽപാദനം പുനഃരാരംഭിച്ചത്​. മാർച്ചിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ മാരുതി നിർമ്മാണശാലയിലെ ഉൽപാദനം നിർത്തിവെച്ചത്​. സ്വിഫ്​റ്റ്​, ഡിസയർ തുടങ്ങിയ മോഡലുകളാണ്​ ഇവിടെ നിർമ്മിക്കുന്നത്​​. ഡൽഹിയിൽ നിന്ന്​ 137 കി.മിറ്റർ അകലെയാണ്​ മനേസർ പ്ലാൻറ്​ സ്ഥിതി ചെയ്യുന്നത്​. 

Tags:    
News Summary - Maruti Suzuki Employee At Manesar Plant Tests Positive For COVID-19-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.