ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിലെ ജലധാരയുടെ കാലപ്പഴക്കം നിർണയിക്കാൻ കാർബൺ പരിശോധന വേണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചൊവ്വാഴ്ച വാരാണസി കോടതിയോട് ആവശ്യപ്പെട്ടു.
ഗ്യാൻവാപി മസ്ജിദിൽ ഇപ്പോഴത്തെ തർക്കത്തിനാധാരമായ അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹരജി തീർപ്പാക്കാതെ ഇത്തരം ആവശ്യങ്ങൾ കോടതി പരിഗണിക്കരുതെന്ന വാദവും മസ്ജിദ് കമ്മിറ്റി മുന്നോട്ടുവെച്ചു.
ജലധാര 'ശിവലിംഗം' ആണെന്ന അവകാശവാദവുമായി വന്ന ഹരജിക്കാരായ നാല് ഹിന്ദു സ്ത്രീകളാണ് ശാസ്ത്രീയമായി കാലപ്പഴക്കം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജലധാര ശിവലിംഗമാണെന്ന അവകാശവാദത്തെ തുടർന്ന് അടച്ചുപൂട്ടിയ വുദുഖാനക്ക് പുറമെ മസ്ജിദും കേസിന്റെ ഭാഗമാക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘ് പരിവാർ ഭാഗത്തുനിന്നുള്ള ചില ഹരജിക്കാർതന്നെ നേരത്തെ കാർബൺ പരിശോധനയെ എതിർത്തിരുന്നു. 'വിശുദ്ധ ലിംഗത്തെ' അനാവശ്യമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നതിന് അത് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.