ഐ.പി.എസ് ഓഫിസറുടെ മകള്‍ക്കുനേരെ മുഖംമൂടി ആക്രമണം

അഹ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസറുടെ 17കാരിയായ മകള്‍ക്കുനേരെ അജ്ഞാതനായ മുഖംമൂടിധാരിയുടെ ആക്രമണം.
ഒമ്പതാംതരം വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരിക്കുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പരാതിയില്‍ ഗുജറാത്ത് യൂനിവേഴ്സിറ്റി പൊലീസ് കേസെടുത്തു.

ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും ആണ് കേസ് എടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ബിപിന്‍ അഹിര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടില്‍ കിടന്നുറങ്ങവെ മുഖംമൂടി ധരിച്ചത്തെിയ ഒരാള്‍ കത്തികൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെട്ടെന്നുതന്നെ ധീരമായി ചെറുത്തതിനാല്‍ കഴുത്തില്‍ ചെറിയ മുറിവ് മാത്രമേ ഉണ്ടായുള്ളൂ എന്നും പൊലീസ് പറഞ്ഞു. അക്രമി ഓടിരക്ഷപ്പെട്ടു.
പ്രതി എങ്ങനെ അകത്തു കടന്നുവെന്നതും ആക്രമണത്തിന്‍െറ പിന്നിലെ കാരണവും അടക്കം  പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - mask attack agist IPS officer's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.