ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ചുപോയി. ഇതോടെ തീർത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാർ പ്രദേശത്ത് കുടുങ്ങി.
ലഖൻപൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് പാറക്കൂട്ടങ്ങൽ വീണ് 100 മീറ്റർ ഭാഗം ഒലിച്ചുപോയത്. ഇതോടെ യാത്രക്കാർ ധർച്ചുളയിലും ഗുഞ്ചിയിലുമായി കുടുങ്ങിയിരിക്കുകയാണ്.
റോഡ് ഗതാഗത യോഗ്യമാക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം. ബാഗേശ്വർ, ചമോലി, ഡെറാഡൂൺ, നൈനിറ്റാൾ, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തീർത്ഥാടകർ സുരക്ഷിത സ്ഥലങ്ങളിൽ തങ്ങണമെന്ന് പൊലീസും അറിയിപ്പ് നൽകി. ആവശ്യമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കരുത്, സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം വാഹനം നിർത്തുക, കാലാവസ്ഥ അനുകൂലമാകുമ്പോൾ മാത്രമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.