ആരോഗ്യസ്ഥിതി വിശദീകരിച്ച് മഅ്ദനി ഫേസ്ബുക്ക് ലൈവിൽ

ബംഗളൂരു: തന്നെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ചും ആരോഗ്യസ്ഥിതി വിശദീകരിച്ചും അബ്ദുന്നാസിർ മഅ്ദനി ഫേസ്ബുക്ക് ലൈവിൽ. ബംഗളൂരുവിലെ ആശുപത്രിയിൽ നിന്നുമാണ് മഅ്ദനി ലൈവിലൂടെ ശബ്ദസന്ദേശം നൽകിയത്.

തിങ്കളാഴ്ച മുതൽ ആശുപത്രിയിലാണെന്നും ആരോഗ്യസ്ഥിതി ഭേദപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും മരണം ഒരു വിശ്വാസിക്ക് പേടിയുണ്ടാക്കുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഅ്ദനിയുടെ ഫേസ്ബുക്ക് ലൈവ് കാണാം...

Full View

തിങ്കളാഴ്ച മറ്റൊരു ആശുപത്രിയിലേക്ക് മാറി വിശദമായ പരിശോധനകൾ നടത്തും. ആരോഗ്യവിവരം അറിയാൻ നിരവധി പേർ വിളിച്ചുകൊണ്ടിരിക്കുന്നതായും പ്രാർഥനകളുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - maudany facebook live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.