മായാവതി രാജി പിൻവലിക്കണമെന്ന്​ രാജ്യസഭ

ന്യൂഡൽഹി: സ​ഭ​യി​ൽ ദ​ലി​ത്​ വി​ഷ​യ​മു​ന്ന​യി​ക്കാ​​ൻ സാ​ധി​ക്കാ​ത്ത​തി​ന്​ രാ​ജി​വെ​ച്ച ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി​യോ​ട്​ രാ​ജി​ക്ക​ത്ത്​ പി​ൻ​വ​ലി​ക്കാ​ൻ രാ​ജ്യ​സ​ഭ ഏ​ക​സ്വ​ര​ത്തി​ൽ അ​പേ​ക്ഷി​ച്ചു. സം​ഭ​വി​ച്ച​തി​ൽ ത​ങ്ങ​ളാ​രും സ​ന്തു​ഷ്​​ട​ര​ല്ലെ​ന്നു​പ​റ​ഞ്ഞ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സ​ഭ​യു​ടെ ആ​ഗ്ര​ഹം അ​വ​രെ അ​റി​യി​ക്ക​ണ​മെ​ന്ന്​ ബി.​എ​സ്.​പി നേ​താ​വ്​ സ​തീ​ഷ്​​ച​ന്ദ്ര മി​ശ്ര​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ രാ​ജ്യ​സ​ഭ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ചൊ​വ്വാ​ഴ്​​ച​ത്തേ​തി​ന്​ സ​മാ​ന​മാ​യി ബി.​എ​സ്.​പി ​േന​താ​വ്​ സ​തീ​ഷ്​​ച​ന്ദ്ര​യോ​ട്​ സ​മ​യ​ത്തെ​ക്കു​റി​ച്ച്​ പി.​ജെ. കു​ര്യ​ൻ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ അ​ദ്ദേ​ഹം മാ​യാ​വ​തി​യോ​ട്​ സ്വീ​ക​രി​ച്ച നി​ല​പാ​ട്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യു​ണ്ടാ​യ​ത്. മാ​യാ​വ​തി​യെ​​പ്പോ​ലെ ത​ന്നെ​യും സം​സാ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ ക്ഷു​ഭി​ത​നാ​യ സ​തീ​ഷ്​​ച​ന്ദ്ര മി​ശ്ര, ത​ലേ​ന്നു​ചെ​യ്​​ത അ​ന്യാ​യം കു​ര്യ​നെ ഒാ​ർ​മി​പ്പി​ച്ചു. 

ഇ​തോ​ടെ ത​നി​ക്ക്​ വി​ഷ​യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു​പ​റ​ഞ്ഞ്​ കു​ര്യ​ൻ ത​​​​െൻറ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ൻ ​ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 
മാ​യാ​വ​തി​യോ​ട്​ അ​ങ്ങേ​യ​റ്റം ബ​ഹു​മാ​ന​മു​ള്ള​യാ​ളാ​ണ്​ താ​നെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ അ​വ​ർ നോ​ട്ടീ​സ്​ പോ​ലും ത​രാ​തെ എ​ഴു​ന്നേ​റ്റു​നി​ന്ന​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​പ്പോ​ലും മ​റി​ക​ട​ന്ന്​ മൂ​ന്ന്​ മി​നി​റ്റ്​ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച​തെ​ന്നും ആ​ശ​യ​വി​നി​മ​യ​ത്തി​ലെ കു​ഴ​പ്പ​മാ​ണ​്​ മാ​യാ​വ​തി​യു​ടെ രോ​ഷ​ത്തി​ലേ​ക്കും രാ​ജി​യി​ലേ​ക്കും ന​യി​ച്ച​െ​ത​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. 

എ​ന്നാ​ൽ, കു​ര്യ​​​​െൻറ വാ​ദം ഖ​ണ്ഡി​ച്ച മി​ശ്ര ബി.​എ​സ്.​പി​ക്കു​വേ​ണ്ടി ച​ട്ട​പ്ര​കാ​രം താ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ആ ​നോ​ട്ടീ​സി​ലാ​ണ്​ മാ​യാ​വ​തി സം​സാ​രി​ച്ച​തെ​ന്നും കു​ര്യ​ൻ പ​റ​യു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും പ്ര​തി​ക​രി​ച്ചു. നോ​ട്ടീ​സ്​ ന​ൽ​കി​യാ​ൽ ച​ട്ട​പ്ര​കാ​രം മൂ​ന്ന്​ മി​നി​റ്റ്​ എ​ന്ന്​ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ അ​വ​കാ​ശ​മി​ല്ല. മാ​ത്ര​മ​ല്ല, മൂ​ന്ന്​ മി​നി​റ്റ്​ പോ​ലും സം​സാ​രി​ക്കാ​ൻ കു​ര്യ​ൻ അ​വ​രെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ര​ണ്ട്​ മി​നി​റ്റ്​ ഒ​മ്പ​ത്​ സെ​ക്ക​ൻ​ഡ്​ സം​സാ​രി​ച്ച​പ്പോ​ഴേ​ക്കും ഇ​ട​പെ​ട്ട്​ ത​ട​സ്സ​െ​പ്പ​ടു​ത്തി​യെ​ന്നും മി​ശ്ര തി​രി​ച്ച​ടി​ച്ചു. 

തു​ട​ക്കം​മു​ത​ൽ മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ൾ മാ​യാ​വ​തി​യു​ടെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്താ​ൻ അം​ഗ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നി​ട്ടും കു​ര്യ​ൻ അ​തൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മി​ശ്ര കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തേ​തു​ട​ർ​ന്നാ​ണ്, ആ​രും സ​ന്തോ​ഷി​ക്കാ​ത്ത കാ​ര്യ​മാ​ണ്​ സം​ഭ​വി​ച്ച​തെ​ന്നും രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ്​ സ​ഭ​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന്​ മാ​യാ​വ​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും മി​ശ്ര​യോ​ട്​ സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ കു​ര്യ​ൻ പ​റ​ഞ്ഞ​ത്. ഇൗ ​ആ​വ​ശ്യ​ത്തെ പ്ര​തി​പ​ക്ഷ ​േന​താ​വ്​ ഗു​ലാം​ന​ബി ആ​സാ​ദും പി​റ​കെ മ​റ്റു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും പി​ന്തു​ണ​ച്ചു.കേ​ന്ദ്ര​സ​ർ​ക്കാ​റി​ന​ും ഇ​താ​ണ്​ ആ​ഗ്ര​ഹ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ബി.​ജെ.​പി നേ​താ​വും പാ​ർ​ല​മ​​​െൻറ​റി​കാ​ര്യ മ​ന്ത്രി​യു​മാ​യ മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി​യും എ​ഴു​ന്നേ​റ്റു​നി​ന്ന്​ ശ​രി​വെ​ച്ചു.

Tags:    
News Summary - mayavathi resignation issues in rajayasabha-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.