മായാവതി രാജി പിൻവലിക്കണമെന്ന് രാജ്യസഭ
text_fieldsന്യൂഡൽഹി: സഭയിൽ ദലിത് വിഷയമുന്നയിക്കാൻ സാധിക്കാത്തതിന് രാജിവെച്ച ബി.എസ്.പി നേതാവ് മായാവതിയോട് രാജിക്കത്ത് പിൻവലിക്കാൻ രാജ്യസഭ ഏകസ്വരത്തിൽ അപേക്ഷിച്ചു. സംഭവിച്ചതിൽ തങ്ങളാരും സന്തുഷ്ടരല്ലെന്നുപറഞ്ഞ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, രാജി പിൻവലിക്കണമെന്ന സഭയുടെ ആഗ്രഹം അവരെ അറിയിക്കണമെന്ന് ബി.എസ്.പി നേതാവ് സതീഷ്ചന്ദ്ര മിശ്രയോട് ആവശ്യപ്പെട്ടു.
ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യസഭ ചർച്ച ചെയ്യുന്നതിനിടയിൽ ചൊവ്വാഴ്ചത്തേതിന് സമാനമായി ബി.എസ്.പി േനതാവ് സതീഷ്ചന്ദ്രയോട് സമയത്തെക്കുറിച്ച് പി.ജെ. കുര്യൻ മുന്നറിയിപ്പുനൽകിയതോടെയാണ് അദ്ദേഹം മായാവതിയോട് സ്വീകരിച്ച നിലപാട് സംബന്ധിച്ച ചർച്ചയുണ്ടായത്. മായാവതിയെപ്പോലെ തന്നെയും സംസാരം പൂർത്തിയാക്കാൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായ സതീഷ്ചന്ദ്ര മിശ്ര, തലേന്നുചെയ്ത അന്യായം കുര്യനെ ഒാർമിപ്പിച്ചു.
ഇതോടെ തനിക്ക് വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുപറഞ്ഞ് കുര്യൻ തെൻറ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മായാവതിയോട് അങ്ങേയറ്റം ബഹുമാനമുള്ളയാളാണ് താനെന്നും അതുകൊണ്ടാണ് അവർ നോട്ടീസ് പോലും തരാതെ എഴുന്നേറ്റുനിന്നപ്പോൾ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന് മൂന്ന് മിനിറ്റ് സംസാരിക്കാൻ അനുവദിച്ചതെന്നും ആശയവിനിമയത്തിലെ കുഴപ്പമാണ് മായാവതിയുടെ രോഷത്തിലേക്കും രാജിയിലേക്കും നയിച്ചെതന്നും കുര്യൻ പറഞ്ഞു.
എന്നാൽ, കുര്യെൻറ വാദം ഖണ്ഡിച്ച മിശ്ര ബി.എസ്.പിക്കുവേണ്ടി ചട്ടപ്രകാരം താൻ നോട്ടീസ് നൽകിയിരുന്നുവെന്നും ആ നോട്ടീസിലാണ് മായാവതി സംസാരിച്ചതെന്നും കുര്യൻ പറയുന്നത് ശരിയല്ലെന്നും പ്രതികരിച്ചു. നോട്ടീസ് നൽകിയാൽ ചട്ടപ്രകാരം മൂന്ന് മിനിറ്റ് എന്ന് പരിമിതപ്പെടുത്താൻ അവകാശമില്ല. മാത്രമല്ല, മൂന്ന് മിനിറ്റ് പോലും സംസാരിക്കാൻ കുര്യൻ അവരെ അനുവദിച്ചില്ലെന്നും രണ്ട് മിനിറ്റ് ഒമ്പത് സെക്കൻഡ് സംസാരിച്ചപ്പോഴേക്കും ഇടപെട്ട് തടസ്സെപ്പടുത്തിയെന്നും മിശ്ര തിരിച്ചടിച്ചു.
തുടക്കംമുതൽ മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കൾ മായാവതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് നിർദേശം നൽകുന്നത് കാണാമായിരുന്നിട്ടും കുര്യൻ അതൊന്നും പരിഗണിച്ചില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. ഇതേതുടർന്നാണ്, ആരും സന്തോഷിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും രാജി പിൻവലിക്കണമെന്നാണ് സഭയുടെ ആഗ്രഹമെന്ന് മായാവതിയെ അറിയിക്കണമെന്നും മിശ്രയോട് സഭയുടെ ഉപാധ്യക്ഷനായ കുര്യൻ പറഞ്ഞത്. ഇൗ ആവശ്യത്തെ പ്രതിപക്ഷ േനതാവ് ഗുലാംനബി ആസാദും പിറകെ മറ്റു പ്രതിപക്ഷ നേതാക്കളും പിന്തുണച്ചു.കേന്ദ്രസർക്കാറിനും ഇതാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ ബി.ജെ.പി നേതാവും പാർലമെൻററികാര്യ മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയും എഴുന്നേറ്റുനിന്ന് ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.