എം.​ബി.​ബി.​എ​സ് ഒ​മ്പ​തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം; ദേശീയ മെ​ഡി​ക്ക​ൽ ക​മീ​ഷ​​ൻ പു​തി​യ വ്യ​വ​സ്ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: എം.​ബി.​ബി.​എ​സ് കോ​ഴ്സി​ന് ചേ​രു​ന്ന​വ​ർ പ്ര​വേ​ശ​ന തീ​യ​തി മു​ത​ൽ ഒ​മ്പ​തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ദേശീയ മെ​ഡി​ക്ക​ൽ ക​മീ​ഷ​​ൻ (എ​ൻ.​എം.​സി). ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ പാ​സ്സാ​കാ​ൻ നാ​ല് അ​വ​സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച പു​തി​യ വ്യ​വ​സ്ഥ​ക​ളി​ൽ പ​റ​യു​ന്നു.

നീ​റ്റ് യു.​ജി മെ​റി​റ്റ് ലി​സ്റ്റി​െ​ന്റ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന് പൊ​തു കൗ​ൺ​സ​ലി​ങ് ഏ​ർ​​പ്പെ​ടു​ത്തു​മെ​ന്നും ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ​സ് 2023 വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

നി​ല​വി​ൽ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വാ​ട്ട​യി​ലേ​ക്കും എ​യിം​സ്, ജി​പ്മെ​ർ, ക​ൽ​പി​ത, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും എ​ൻ.​എം.​സി​യാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ബാ​ക്കി 85 ശ​ത​മാ​നം സീ​റ്റും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി​ക​ളാ​ണ്. ഇ​നി മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും എ​ൻ.​എം.​സി​യാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ട​ത്തു​ക.

ഒ​ന്നാം​വ​ർ​ഷ എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കി​ല്ല. പ്ര​വേ​ശ​നം നേ​ടി ഒ​മ്പ​തു​വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ കോ​ഴ്സ് തു​ട​രാ​നും അ​നു​വ​ദി​ക്കി​ല്ല. എം.​ബി.​ബി.​എ​സ് കോ​ഴ്സി​ന് പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി മെ​ഡി​ക്ക​ൽ ഇ​േ​ന്റ​ൺ​ഷി​പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് പൊ​തു കൗ​ൺ​സ​ലി​ങ്ങി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ക്കും. കൗ​ൺ​സ​ലി​ങ് ന​ട​ത്തു​ന്ന​തി​നു​ള്ള അ​തോ​റി​റ്റി​യെ സ​ർ​ക്കാ​ർ നി​യ​മി​ക്കും. പു​തി​യ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ​വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഒ​രു സ്ഥാ​പ​ന​ത്തെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - MBBS should be completed within nine years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.