അറവുശാല പൂട്ടൽ: യു.പിയെ മാതൃകയാക്കി അഞ്ച്​ ബി.ജെ.പി സംസ്​ഥാനങ്ങൾ

ന്യൂഡൽഹി: ‘അനധികൃത’ അറവുശാലകൾ അടച്ചു പൂട്ടുന്ന ഉത്തർ പ്രേദശ് മാതൃക ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ കൂടി പിന്തുടരുന്നു. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അറവുശാലകൾ അടച്ചു പൂട്ടൽ മാതൃക പിന്തുടരുന്നത്.

ഇതി​െൻറ ഭാഗമായി ഹരിദ്വാറിൽ മൂന്ന് ഇറച്ചിക്കടകൾ അടപ്പിച്ചു കഴിഞ്ഞു. റായ്പൂരിൽ 11 കടകളും  ഇൻഡോറിൽ ഒരു കടയും അടപ്പിച്ചു. ജയ്പൂരിൽ ഏപ്രിൽ മുതൽ അനധികൃത ഇറച്ചിക്കടകൾ അടപ്പിക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 4000ഒാളം സ്ഥാപനങ്ങളാണ് ഇവിടെ അടച്ചുപൂട്ടൽ ഭീഷണിയിൽ കഴിയുന്നത്.

ഇൗ 4000ത്തിൽ 950 കടകൾക്ക് ലൈസൻസ് ഉണ്ടെന്നും എന്നാൽ മാർച്ച് 31ന് ശേഷം കോർപ്പറേഷൻ ലൈസൻസ് പുതുക്കില്ലെന്നാണ് അറിയിച്ചതെന്നും കച്ചവടക്കാർ പറയുന്നു.

Tags:    
News Summary - Meat Shops Crackdown: 5 More BJP-Ruled States Follow UP’s Example

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.