ന്യൂഡൽഹി: 2007ലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വിട്ടയച്ചതിന് പിറകെ കേസിലെ പ്രോസിക്യൂട്ടറുടെ ബി.ജെ.പി ബന്ധം പുറത്തുവന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സ്റ്റാൻഡിങ് കോൺസലായിരുന്ന ഇൗ അഭിഭാഷകെൻറ ആദ്യ ക്രിമിനൽ കേസാണ് ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസ് എന്നും ‘എൻ.ഡി.ടി.വി’ വെളിപ്പെടുത്തി.
ബി.ജെ.പിയുമായി അടുത്തു പ്രവർത്തിച്ചിരുന്ന അഡ്വ. എൻ. ഹരിനാഥിന് ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെട്ട കേസ് ഏൽപിച്ചതിൽ സ്ഥാപിത താൽപര്യങ്ങളുടെ ഏറ്റുമുട്ടലുകളുണ്ടെന്നും എൻ.ഡി.ടി.വി കുറ്റപ്പെടുത്തി. ഉസ്മാനിയ സർവകലാശാലയിൽ പഠിക്കുേമ്പാൾ എ.ബി.വി.പിയുടെ സജീവ അംഗമായിരുന്ന ഹരിനാഥ് പിന്നീട് തെലങ്കാന ബാർ കൗൺസിലിലേക്ക് മത്സരിച്ചപ്പോൾ ബി.ജെ.പി പിന്തുണച്ചിരുന്നു. പ്രാദേശിക വൃത്തങ്ങളിൽ എ.ബി.വി.പി, ബി.ജെ.പിക്കാരനായി അറിയപ്പെടുന്ന ഹരിനാഥ് പ്രമാദമായ ഒരു ക്രിമിനൽ കേസിൽപോലും ഇന്നുവരെ വാദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.