റായ്ബറേലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനവിധി തേടുന്ന യു.പിയിലെ റായ് ബറേലിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നയിച്ച ബി.ജെ.പി രാഷ്ട്രീയ റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദനം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ചാനലായ ‘മൊളിറ്റിക്സി’ന്റെ റിപ്പോർട്ടർ രാഘവ് ത്രിവേദിക്കാണ് മർദനമേറ്റത്. റായ്ബറേലിയിലെയും അമേത്തിയിലെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു രാഘവ്. ഞായറാഴ്ച അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയ ചില സ്ത്രീകൾ, തങ്ങൾ പരിപാടിക്കെത്തിയത് ബി.ജെ.പി പ്രാദേശിക നേതാക്കൾ പണം വാഗ്ദാനം ചെയ്തതുകൊണ്ടാണെന്ന് പറഞ്ഞിരുന്നു.
നൂറ് രൂപയാണത്രെ ഇവർക്ക് ലഭിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പ്രാദേശിക നേതാക്കളെ സമീപിച്ചപ്പോഴാണ് രാഘവിനുനേരെ മർദനമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അതേസമയം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ഉൾപ്പെടെയുള്ള നേതാക്കൾ രാഘവിനെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ എഡിറ്റേഴ്സ് ഗിൽഡ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.