ന്യൂഡൽഹി: മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്ക് 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെ ടുത്തിയ കേന്ദ്ര സർക്കാറിന്റെ വിവാദ നടപടി പാർലമെന്‍റിലേക്കും. വിഷയം ബുധനാഴ്ച പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു.
മാധ്യമ വിലക്ക് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന ് നോട്ടീസ് നൽകുമെന്ന് ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലെങ്കിലും ശ്യൂനവേളയിൽ വിഷയം അവതരിപ്പിക്കാൻ സ്പീക്കറുടെ അനുമതി തേടും.
വാർത്താ ചാനലുകൾക്ക് സ്വഭാവിക നീതി പോലും ഉറപ്പാക്കിയില്ല. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ തെറ്റായതോ വ്യാജമായതോ ആയ വാർത്തകൾ ഉണ്ടെന്ന് ചാനലുകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നില്ല. തെറ്റായതൊന്നും റിപ്പോർട്ട് ചെയ്തില്ല എന്നതിന് തെളിവാണിത്. അതുകൊണ്ട് സർക്കാർ നടപടി തെറ്റാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടും.
ഈ വിഷയത്തിൽ പ്രധാനമന്ത്രിയോട് വിശദീകരണം തേടും. കൂടാതെ, ഡൽഹി കലാപ സംബന്ധിച്ച ചർച്ചയിലും മാധ്യമ വിലക്ക് ഉന്നയിക്കും.
വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് കേന്ദ്രസർക്കാർ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയായിരുന്നു കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ വിലക്ക്.
28ന് മന്ത്രാലയം ഇരുചാനലുകളോടും വിശദീകരണം ചോദിച്ചിരുന്നു. മാനേജുമെന്റ് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നുചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഫെബ്രുവരി 25ന് വംശീയാതിക്രമം റിപ്പോർട്ട് ചെയ്ത മീഡിയ വൺ, ഡൽഹി െപാലീസിനെയും ആർ.എസ്.എസിനെയും വിമർശിച്ചതായി മന്ത്രാലയത്തിന്റെ നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഏഷ്യാനെറ്റിന്‍റെയും 14 മണിക്കൂറിന് ശേഷം രാവിലെ 9.30യോെട മീഡിയ വണിന്‍റെയും വിലക്ക് കേന്ദ്ര സർക്കാർ നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.