ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെതിരെ തൊടുപുഴ അല്‍അസർ, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകള്‍ നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹരജി പരിഗണിക്കാനെടുത്തപ്പോൾ സ്വശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ചീഫ് ജസ്റ്റിസിെൻറ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദത്തെ കോളജുകള്‍ എതിർത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹരജി ഇന്നത്തേക്ക് മാറ്റിയത്.
ഈ വിഷയം നേരേത്ത ചീഫ് ജസ്റ്റിസിെൻറ ബെഞ്ചാണ് പരിഗണിച്ചിരുന്നതെന്നായിരുന്നു ഹരജി പരിഗണിച്ചപ്പോള്‍തന്നെ എം.സി.ഐക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ്ങിെൻറ വാദം. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം ചീഫ് ജസ്റ്റിസിെൻറ ബെഞ്ചില്‍ ഒരുമിച്ച് കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ കോളജുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബൽ, ദുഷ്യന്ത് ദവെ എന്നിവര്‍ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മൂന്ന് കോളജുകള്‍ക്കും പ്രവേശനം നടത്താന്‍ കേരള ഹൈകോടതി നല്കിയ ഇടക്കാല അനുമതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് റിട്ട് ഹരജി നല്കാന് കോളജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പഠിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിെൻറ നിലപാട്. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രവേശനത്തെ എം.സി.ഐ എതിര്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.