ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പടെ 53 മരുന്നുകൾ ഇന്ത്യയിൽ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് പരിശോധന നടത്തിയത്. കാൽസ്യം, വിറ്റാമിൻ ഡി-3 മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനും പ്രമേഹത്തിനുള്ള മരുന്നുകൾ എന്നിവയെല്ലാമാണ് പരാജയപ്പെട്ടത്. ഇന്ത്യൻ റെഗുലേറ്റർ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം പരാജയപ്പെട്ടത്.
53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. പാരസെറ്റാമോൾ, ഐ.പി 500 എം.ജി, പാൻ-ഡി, വിറ്റാമിൻ ബി കോംപ്ലെക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, വിറ്റാമിൻ സി, ഡി 3 ടാബ്ലെറ്റ് എന്നിവയെല്ലാം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അൽകെം ലബോറട്ടറി, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കർണാടക ആന്റിബയോട്ടിക്സ്, പ്യുർ&ക്യുർ ഹെൽത്ത് കെയർ, മെഗ് ലൈഫ്സയൻസ് എന്നി കമ്പനികളുടെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 53 മരുന്നുകളുടെ രണ്ട് പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിൽ ആദ്യ പട്ടികയിൽ 48 പ്രധാന മരുന്നുകളും മറ്റൊന്നിൽ അഞ്ച് മറ്റ് മരുന്നുകളും ഉൾപ്പെടുന്നുണ്ട്. അതേസമയം, റിപ്പോർട്ട് അംഗീകരിക്കാൻ മരുന്ന് കമ്പനികൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.