മിറാത്തി (പശ്ചിമ ബംഗാൾ): ഇന്ദ്രപ്രസ്ഥത്തിെൻറ അധികാര ഇടനാഴികളിലും റെയ്സിന കുന്നിലെ ഔപചാരികതകളിലുമൊക്കെ എല്ലാം തികഞ്ഞ അതികായനായി വാഴുേമ്പാഴും വംഗനാട്ടിലെ, പൊടിപിടിച്ച പാതകളുള്ള തെൻറ ജന്മഗ്രാമത്തെ പ്രണബ് മുഖർജി എന്നും ഹൃദയത്തിലേറ്റി.
കൊൽക്കത്തയിൽ നിന്ന് 200 കിലോമീറ്റർ അകലെ, ബീർഭും ജില്ലയിലെ മിറാത്തിയെന്ന പ്രണബിെൻറ ജന്മനാട് തങ്ങളുടെ ഏറ്റവും പ്രശസ്തനായ പുത്രെൻറ വിയോഗത്തിൽ തേങ്ങുകയാണ്. കോളജ് അധ്യാപകനും പണ്ഡിതനും ഒടുവിൽ രാഷ്ട്രത്തിെൻറ 13ാം പ്രഥമ പൗരനുമായി ഉയരുേമ്പാഴും മിറാത്തിയോടുള്ള പ്രണബിെൻറ ഹൃദയബന്ധവും ഉയരുകയായിരുന്നു.
തങ്ങളുടെ പ്രിയങ്കരനായ പ്രണബ് ദാ ഇല്ലാത്ത ദുർഗപൂജ മിറാത്തിയിൽ അരങ്ങേറിയത് ഇത്തവണ ഈ കോവിഡ് കാലത്താണ്. ധോത്തി ഉടുത്ത്, കഴുത്തിലൂടെ ഷാൾ ചുറ്റി ബംഗാളിെൻറ ശക്തിദേവതക്ക് ആരതിയർപ്പിക്കാൻ പ്രണബ് എല്ലാ തവണയും ഇവിടെ എത്തുമായിരുന്നു.
''ഈ ഗ്രാമത്തിലുള്ളവർക്ക് അദ്ദേഹം പ്രണബ് ദായും പ്രണബ് കാക്കുവും ജേത്തു (അമ്മാവൻ)വുമൊക്കെ ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയെന്നോ ഏറ്റവും മുതിർന്ന മന്ത്രിയെന്നോ ഒന്നും അദ്ദേഹം ഒരിക്കലും ഞങ്ങളിൽ തോന്നലുളവാക്കിയിട്ടില്ല '' -പ്രണബിെൻറ വിയോഗമറിഞ്ഞ് അദ്ദേഹത്തിെൻറ കുടുംബവീട്ടിൽ ആദ്യമെത്തിയവരിൽ ഒരാളായ ഗ്രാമവാസി സുസ്മിത അനുസ്മരിച്ചു.
''അദ്ദേഹത്തിെൻറ വസതിയിലെ ദുർഗപൂജയാണ് ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വലിയ വാർഷികാഘോഷം. ഞങ്ങളുടെ സ്വന്തമായിരുന്നു പ്രണബ് കാക്കു. മിറാത്തിയിൽ ദുർഗാപൂജ ഇനിയൊരിക്കലും പഴയതുപോെലയാവില്ല'' -പ്രണബിെൻറ കുടുംബവീടുമായി ഏറെ അടുപ്പമുള്ള രബി ചാട്ടോരാജ് പറഞ്ഞു.
രാഷ്ട്രപതി പദവിയിൽ ഇരിക്കവെ, ഗ്രാമത്തിലെ കിർനഹറിലെ തെൻറ വിദ്യാലയമായ ശിബ്ചന്ദ്ര സ്കൂളിൽ മൂന്നു തവണ അദ്ദേഹം സന്ദർശിച്ചിരുന്നു. ചികിത്സയിലിരിക്കെ, വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുന്നതിനുമുമ്പ് പിതാവ്് മിറാത്തിയിൽനിന്നുള്ള ചക്കപ്പഴം ആവശ്യപ്പെട്ടിരുന്നതായി മകൻ അഭിജിത് മുഖർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മിറാത്തിയിൽനിന്ന് ട്രെയിൻ വഴി ചക്കപ്പഴം എത്തിച്ച്് പിതാവിന് നൽകിയേപ്പാൾ അദ്ദേഹം സന്തോഷവാനായിരുന്നുവെന്നും അഭിജിത് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.