വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പെൺകുട്ടിയോട് മോശമായി പെരുമാറി ബി.ജെ.പി പ്രവർത്തകർ

ന്യൂഡൽഹി: മീററ്റ്-ലഖ്നോ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പെൺകുട്ടിയോട് മോശമായി പെരുമാറി ബി.ജെ.പി പ്രവർത്തകർ. പെൺകുട്ടിയുടെ സഹോദരനെ ബി.ജെ.പിക്കാർ മർദിക്കുകയും ചെയ്തു. ഒടുവിൽ ആർ.പി.എഫ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ട്രെയിൻ മീററ്റിൽ നിന്നും യാത്ര തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങാനായി പോയ പെൺകുട്ടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു നിർത്തുകയും തള്ളുകയുമായിരുന്നു. ഇത് കണ്ട് പ്രശ്നത്തിൽ ഇടപ്പെട്ട സഹോദരനെ ഇവർ മർദിക്കുകയും ചെയ്തു.

ട്രെയിനിലുണ്ടായിരുന്ന പൊലീസുകാർ ബി.ജെ.പി പ്രവർത്തകരോടൊപ്പമാണ് നിന്നതെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചു. പിന്നീട് ആർ.പി.എഫാണ് പ്രശ്നം പരിഹരിക്കാനായി ഇടപ്പെട്ടതെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിനിലാണ് സംഭവമുണ്ടായത്.

അതേസമയം, പരാതി ലഭിച്ചാൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് നോർത്തേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി നൽകാതെ പെൺകുട്ടിയും സഹോദരനും അടുത്ത സ്റ്റേഷനിൽ ഇറങ്ങി പോവുകയാണ് ചെയ്തതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Meerut-Lucknow Vande Bharat Express: BJP Workers Accused Of Harassing Onboard Passengers On Inaugural Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.