ലഖ്നോ: യു.പിയിൽ നടുറോഡിൽ കസേരയിട്ടിരുന്നയാളെ ട്രക്ക് ഇടിച്ച് തെറിപ്പിച്ചു. കനത്ത മഴക്കിടയിലാണ് യുവാവ് നടുറോഡിൽ കസേരയിട്ടിരുന്നത്. ഇയാൾ റോഡിൽ കസേരയിട്ട് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്ത് വന്നത്. ഇയാളെ റോഡിലൂടെ പോകുന്ന ലോറി ഇടിച്ചിടുന്നതും കാണാം.
യു.പിയിലെ പ്രതാപ്ഗാർഹിലാണ് സംഭവമുണ്ടായത്. ഷോർട്സ് മാത്രം ധരിച്ച് പൊലീസ് ചെക്ക് പോസ്റ്റിനടുത്താണ് ഇയാൾ കസേരയിട്ട് ഇരുന്നത്. ഇയാളെ മാറ്റാൻ ആരും ശ്രമിച്ചിരുന്നില്ല. ഇതിനിടെ റോഡിലൂടെയെത്തിയ ട്രക്ക് ഇയാളെ ഇടിച്ചിടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കസേരയിലിരുന്നയാൾ താഴേക്ക് വീണുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ട്രക്ക് നിർത്താതെ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് സ്വമേധയ കേസെടുത്തു.
അന്വേഷണത്തിൽ യുവാവിന്റെ കുടുംബാംഗങ്ങൾ ഇയാൾക്ക് മാനസികാസ്വാസ്ഥമുള്ളതായി സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ നിയമനടപടികൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.