ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാഖൗവിലെ അഭയ കേന്ദ്രത്തിൽ കഴിയുന്ന കുഞ്ഞ്                     (photo. NDTV)

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അവർ അവളെ വിളിച്ചു 'ബിപോർജോയ്'; ഗുജറാത്തിൽ ജനിച്ച പെൺകുഞ്ഞിനാണ് ചുഴലിക്കാറ്റിന്റെ പേരിട്ടത്

കച്ച്: ലോകം വിറപ്പിച്ച മഹാമാരിയായ കോറോണ വൈറസിന്റെ പേര് പോലും കുഞ്ഞിന് നൽകിയവരാണ് ഇന്ത്യക്കാർ. ഇപ്പോഴിതാ ഗുജറാത്ത് തീരത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന 'ബിപോർജോയ്' എന്ന ചുഴലിക്കാറ്റിന്റെ പേര് കുഞ്ഞിന് നൽകിയിരിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മാതാപിതാക്കളാണ് അവരുടെ ഒരുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്  'ബിപോർജോയ്' എന്ന് പേരിട്ടിരിക്കുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാഖൗവിലെ അഭയ കേന്ദ്രത്തിലാണ് ഇവർ കഴിയുന്നത്.

ഭൂകമ്പവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിക്ഷോഭങ്ങളുടെ പേരുകൾ കുട്ടികൾക്ക് നൽകുന്ന വിചിത്രമായ പ്രവണത പുതിയതല്ല. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ, കൊവിഡ്-19 രൂക്ഷമായിരിക്കെ, നവജാത ശിശുവിന് കൊറോണ എന്ന് പേരിട്ടിരുന്നു. അതുപോലെ, മറ്റ് രണ്ട് കുട്ടികൾക്ക് ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മാരകമായ പനിയുടെ പേര് നൽകി. കോവിഡ് ലോക്ക്ഡൗണിൽ ത്രിപുരയിൽ ഒറ്റപ്പെട്ടുപോയ രാജസ്ഥാൻ ദമ്പതികൾ, അവരുടെ കുഞ്ഞിന് "ലോക്ക്ഡൗൺ" എന്ന പേര് നൽകി ഞെട്ടിച്ചിരുന്നു.

അതേസമയം, തിത്‌ലി, ഫാനി, ഗുലാബ് തുടങ്ങിയ ചുഴലിക്കാറ്റുകളുടെ പേരിലുള്ള കുട്ടികളുടെ പട്ടികയിൽ ഗുജറാത്തിലെ ഈ 'ബിപോർജോയ്' ഇപ്പോൾ ചേരുന്നു. എന്നാൽ 'ബിപോർജോയ്' എന്നതിന്റെ അർത്ഥം 'ദുരന്തം' എന്നാണെന്ന് മനസിലാക്കി തന്നെയാണോ മാതാപിതാക്കൾ ആ പേരിട്ടതെന്ന് വ്യക്തമല്ല.

Tags:    
News Summary - Meet Biparjoy, Gujarat's One-Month-Old Girl Named After Cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.