ന്യൂഡൽഹി: മേഘായയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടി സംസ്ഥാന അധ്യക്ഷൻ എണസ്റ്റ് മാവിരയുടെ തോൽവി. താൻ ബീഫ് കഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മാവിര വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാവരും ബീഫ് കഴിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
നിയമസഭ തെരഞ്ഞെടുപ്പിൽ ഷില്ലോങ് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. 20.7 ശതമാനം വോട്ടുകളാണ് മാവിരക്ക് നേടാനായത്. മേഘാലയയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും ബീഫ് കഴിക്കുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയിൽ ബി.ജെ.പി അവർക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബീഫ് നിരോധനത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിൽ അഭിപ്രായം പറയാനില്ല. ഇവിടെ ബീഫിന് ഒരു നിയന്ത്രണവുമില്ല. ഞാനും ബീഫ് കഴിക്കാറുണ്ട്. ഇത് ഇവിടത്തെ ജീവിത രീതിയുടെ ഭാഗമാണ്. ഒരാൾക്കും തടയാനാവില്ല. ഇന്ത്യയിൽ അത്തരമൊരു നിയമമില്ല. മേഘാലയയിൽ അറവുശാലകളുണ്ട്. അവിടെ ബീഫും പോർക്കും വിൽക്കുന്നുണ്ടെന്നും മാവീര പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.