ഷില്ലോങ്: ജനങ്ങളോട് ബീഫ് കൂടുതൽ കഴിക്കാൻ ആവശ്യപ്പെട്ട് മേഘാലയയിലെ ബി.ജെ.പി മന്ത്രി സാൻബോർ ഷുലൈ. കോഴിയിറച്ചിയെക്കാളും ആട്ടിറച്ചിയേക്കാളും മീനിനെക്കാളും കൂടുതൽ ബീഫ് കഴിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഒരു സ്വതന്ത്ര രാജ്യത്ത് ആർക്കും ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുതിർന്ന ബി.ജെ.പി നേതാവായ ഷുലൈ കഴിഞ്ഞയാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രിയായി ചുമതലയേറ്റത്. ജനങ്ങളെ ബീഫ് കഴിക്കാൻ പ്രോത്സാഹിപ്പിച്ചാൽ, ബി.ജെ.പി ഗോവധ നിരോധനം അടിച്ചേൽപ്പിക്കുകയാണെന്ന ആക്ഷേപത്തിൽ നിന്ന് ഒഴിവാകാമെന്ന് മന്ത്രി പറഞ്ഞു.
അയൽ സംസ്ഥാനമായ അസമിൽ നടപ്പാക്കിയ പശുസംരക്ഷണ നിയമം മേഘാലയയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് തടസമാകില്ലെന്ന് ഉറപ്പാക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുമായി സംസാരിക്കുമെന്നും മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.