മേ​ഘാ​ല​യ​യിൽ സി.എ.എ പ്രശ്നങ്ങൾ പരിഹരിച്ചു- സാങ്മ

ഷി​ല്ലോ​ങ്: മേ​ഘാ​ല​യ​യു​ടെ ഭൂ​രി​പ​ക്ഷം മേ​ഖ​ല​ക​ളും ആ​റാം പ​ട്ടി​ക​ക്കു കീ​ഴി​ലാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി (സി.എ.എ) ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ലേ​റെ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് സാ​ങ്മ.

‘പു​റ​മെ​ക്കാ​രു’​ടെ ​പ്ര​വേ​ശ​നം ത​ട​യു​ന്ന ‘ഇ​ന്ന​ർ ലൈ​ൻ പെ​ർ​മി​റ്റ്’ (ഐ.​എ​ൽ.​പി) അ​ത്യാ​വ​ശ്യ​മാ​യ സം​വി​ധാ​ന​മാ​ണെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ പൗ​ര​ത്വ​നി​യ​മം ന​ട​പ്പാ​ക്കി​യാ​ൽ മേ​ഘാ​ല​യ​യി​ലേ​ക്ക് ആ​ളു​ക​ൾ ഒ​ഴു​​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എ​ൽ.​പി നി​ല​നി​ർ​ത്താ​നാ​കു​മോ​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Meghalaya's concerns over CAA addressed, ILP should be extended: Conrad Sangma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.