മെഹബൂബ മുഫ്​തിയുടെ തടങ്കൽ; ജമ്മു കശ്​മീർ അധികാരികൾ മറുപടി നൽകണമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിൽ വെക്കുന്നത് ചോദ്യം ചെയ്ത് മകൾ ഇൽതിജാ മുഫ്തി നൽകിയ ഹരജിയിൽ ജമ്മുകശ്​മീർ ഭരണകൂടം മറുപടി നൽകണമെന്ന്​ സുപ്രീംകോടതി. ഇൽതിജയുടെ ഹരജിയിൽ അധികാരികൾ വിശദീകരണം നൽകണമെന്നും ജസ്​റ്റിസുമാരായ എസ്​.കെ കൗൾ, ഋഷികേശ്​ റോയ്​ എന്നിവരടങ്ങിയ ബെഞ്ച്​ നിർദേശിച്ചു.

ഇൽതിജക്കും അമ്മാവനും മെഹബൂബയെ സന്ദർശിക്കാനും സുപ്രീംകോടതി അനുമതി നൽകി. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന്​ മെഹബൂബ മുഫ്​തിക്ക്​ അധികാരികളോട് അഭ്യർഥിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ തൊട്ട്​ പിന്നാലെ 2019 ആഗസ്​റ്റ്​ അഞ്ചിനാണ്​ മെഹബൂബ മുഫ്​തിയെ പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.