വി​മ​ത നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ക്ക​ണ​മെ​ന്ന്​ മ​ഹ്​​ബൂ​ബ

ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ സംഘർഷസ്ഥിതി കൂടുതൽ മോശമാവുന്നതിനിടയിൽ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ ചർച്ച. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തെന്നപോലെ സമാധാനം പുനഃസ്ഥാപിക്കാൻ വിമത നേതാക്കളുമായി ചർച്ച നടക്കണമെന്ന കാഴ്ചപ്പാട് മഹ്ബൂബ മുന്നോട്ടുവെച്ചു. സമാധാനം പുനഃസ്ഥാപിക്കുന്ന മുറക്ക് ചർച്ചക്ക് നടപടി സ്വീകരിക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും പ്രകടിപ്പിച്ചത്.

പുൽവാമയിലെ പി.ഡി.പി നേതാവ് അബ്ദുൽ ഗനി ധർ വെടിയേറ്റ് കൊല്ലപ്പെട്ട ദിവസമാണ് കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളുടെ ചർച്ച ഡൽഹിയിൽ നടന്നത്. സുരക്ഷാസേനയുടെ മനുഷ്യാവകാശ ലംഘനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. കശ്മീരിലെ എം.എൽ.സി തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട വിഷയമായിരുന്നു മറ്റൊരു പ്രധാന ചർച്ചാ വിഷയം. പി.ഡി.പി-ബി.ജെ.പി സഖ്യത്തിൽ ഇതേച്ചൊല്ലി തർക്കമില്ലെന്നും എന്നാൽ ആശയവിനിമയത്തി​െൻറ പോരായ്മയുണ്ടെന്നുമാണ് ഇതേക്കുറിച്ച് ബി.ജെ.പി നേതാവ് രാംമാധവ് നടത്തിയ പ്രതികരണം. അത് പരിഹരിക്കാൻ നടപടി സ്വീകരിക്കും.  

ജമ്മു-കശ്മീരിന് അടുത്ത മാസങ്ങൾ നിർണായകമാണെന്നും രണ്ടു മൂന്നു മാസത്തിനകം സംഘർഷ സാഹചര്യങ്ങളിൽ ഗണ്യമായ മാറ്റമുണ്ടാകുമെന്നും മഹ്ബൂബ മുഫ്തി ചർച്ചകൾക്കുശേഷം വാർത്താലേഖകരോട് പറഞ്ഞു.  വാജ്പേയിയുടെ നയം പിന്തുടരുകയാണ് വേണ്ടത്.  ചർച്ചക്ക് അനുഗുണമായ അന്തരീക്ഷം ഉണ്ടാകണമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്ര -സംസ്ഥാന നിലപാടുകളോട് കോൺഗ്രസും സി.പി.എമ്മും വിയോജിച്ചു. പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാർ തുടരുവോളം സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമായിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

ബി.ജെ.പിയും പി.ഡി.പിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് കശ്മീർ താഴ്വര കലക്കിയതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. 2016 സെപ്റ്റംബറിൽ താഴ്വര സന്ദർശിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങി​െൻറ നേതൃത്വത്തിലെ സർവകക്ഷി സംഘം മുന്നോട്ടുവെച്ച പ്രധാനമായ രണ്ടു നിർദേശങ്ങളിൽ കേന്ദ്രസർക്കാർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.  വിശ്വാസ വർധക നടപടികൾ ഉണ്ടായേ പറ്റൂ.

എല്ലാ വിഭാഗം ജനങ്ങളുമായി സമാധാന ചർച്ചകൾ നടക്കണം. അതില്ലാതെ സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കില്ല. ശ്രീനഗർ ഉപതെരഞ്ഞെടുപ്പിലെ നാമമാത്രമായ വോട്ടുശതമാനം കശ്മീർ ജനതയുടെ അന്യതാ ബോധമാണ് പ്രകടമാക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Tags:    
News Summary - mehbooba mufti in kashmir issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.