ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ വെള്ളം സംരക്ഷിക്കാനുള്ള സന്ദേശം ഹിന്ദു ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും അതിനെ 'സാംസ്കാരിക ഭീകരത' എന്നാണെന്നും മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്.
വെള്ളം സംരക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞയെടുക്കണമെന്നും എന്നാൽ ഹോളി സമയത്ത് മാത്രം ഈ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും സാരംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഹോളി സമയത്ത് നമ്മൾ എത്ര വെള്ളം ഉപയോഗിക്കുന്നു?. വർഷം മുഴുവനും വെള്ളം സംരക്ഷിക്കുക. എന്തുകൊണ്ടാണ് ഇത്തരമൊരു സന്ദേശം നമ്മുടെ ഉത്സവങ്ങളെ ചുറ്റിപ്പറ്റിയുള്ളത്?" -മന്ത്രി ചോദിച്ചു.
സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബന്ധപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിൽ നിന്ന് യുവാക്കളെ അകറ്റുക എന്നതാണ് സന്ദേശത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കുറ്റപ്പെടുത്തി. "ഇത് നമ്മുടെ വരാനിരിക്കുന്ന തലമുറക്കെതിരായ ആക്രമണമാണ്. ഈ രാജ്യത്ത് സാംസ്കാരിക ഭീകരത പ്രചരിപ്പിക്കുകയാണ്" -സാരംഗ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.