ന്യൂഡൽഹി: ഡൽഹിയിൽ പുതിയ എം.ജി ഗ്ലോസ്റ്റർ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തിൽ വാഹന ഉടമ പ്രകാർ ബിൻഡാലിന് പരിക്കേറ്റു. 10 ദിവസം മുമ്പ് സർവീസ് കഴിഞ്ഞ പുറത്തിറക്കിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ രൂപമാറ്റം വരുത്തിയിട്ടില്ലെന്നും എക്സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്നും ബിൻഡാൽ അറിയിച്ചു. എം.ജിയിൽ നിന്ന് തനിക്ക് നീതി ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്. എം.ജി മോട്ടോഴ്സിനേയും മറ്റ് സർക്കാർ പ്രതിനിധികളെയും ടാഗ് ചെയ്താണ് പോസ്റ്റ്.
സംഭവത്തിൽ പ്രതികരിച്ച് എം.ജി മോട്ടോഴ്സും പിന്നീട് രംഗത്തെത്തി. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താവിന് പൂർണമായ സഹായം നൽകുമെന്നും എം.ജി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എം.ജി അറിയിച്ചു.
എം.ജിയുടെ എസ്.യു.വി മോഡലായ ഗ്ലോസ്റ്ററിന് 38 ലക്ഷം രൂപ മുതൽ 42 ലക്ഷം വരെയാണ് ഷോറും വില. ആറ് വേരിയന്റുകളിൽ ഗ്ലോസ്റ്റർ വിപണിയിലെത്തുന്നുണ്ട്. ടോയോട്ട ഫോർച്യൂണർ ഉൾപ്പടെയുള്ളവയാണ് എസ്.യു.വിയുടെ പ്രധാന ഏതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.