അഹ്മദാബാദ്: ഉത്തർ പ്രദേശ്- മധ്യപ്രദേശ് അതിർത്തിയിലും ഗുജറാത്തിലും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.
ബിഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ടു ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഗുജറാത്തിൽ പ്രതിഷേധം. രാജ്കോട്ടിലാണ് സംഭവം. അന്തർ സംസ്ഥാന തൊഴിലാളികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും കല്ലെറിയുകയും ചെയ്തു. നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിൽ പെങ്കടുത്തത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്.പി ബൽറാം മീണ പറഞ്ഞു.
#WATCH Migrant workers break police barricades at Uttar Pradesh-Madhya Pradesh border in Chakghat area of Rewa to enter into Uttar Pradesh. pic.twitter.com/GeerWaWzem
— ANI (@ANI) May 17, 2020
മധ്യപ്രദേശ്, ഉത്തർപ്രദേശ് അതിർത്തി അടച്ചിട്ടതിനെ തുടർന്നാണ് അതിർത്തിയിൽ സംഘർഷം അരങ്ങേറിയത്. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയായ ചാക്ഗഢിലായിരുന്നു സംഭവം. അതിർത്തി അടച്ചിരുന്ന പൊലീസിൻെറ ബാരിക്കേഡുകൾ തകർത്ത് തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് കടന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിൽ പെങ്കടുത്തത്.
പലരും ദിവസങ്ങളായുള്ള യാത്രക്കൊടുവിലാണ് അതിർത്തിയിലെത്തിയത്. കൈക്കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലെത്താൻ ദിവസങ്ങളായുള്ള യാത്രയിലായിരുന്നു. പലരും സൈക്കിളിലും നടന്നുമാണ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.