Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ റദ്ദാക്കി,...

ട്രെയിൻ റദ്ദാക്കി, അതിർത്തി അടച്ചു; ഗുജറാത്തിലും യു.പിയിലും സംഘർഷം

text_fields
bookmark_border
ട്രെയിൻ റദ്ദാക്കി, അതിർത്തി അടച്ചു; ഗുജറാത്തിലും യു.പിയിലും സംഘർഷം
cancel

അഹ്​മദാബാദ്​: ഉത്തർ പ്രദേശ്​- മധ്യപ്രദേശ്​ അതിർത്തിയിലും ഗുജറാത്തിലും അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. 

ബിഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ടു ശ്രമിക്​ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നാണ്​ ഗുജറാത്തിൽ പ്രതിഷേധം. രാജ്കോട്ടിലാണ്​ സംഭവം.​ അന്തർ സംസ്​ഥാന തൊഴിലാളികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും കല്ലെറിയുകയും ചെയ്​തു. നൂറുകണക്കിന്​ തൊഴിലാളികളാണ്​ പ്രതിഷേധത്തിൽ പ​െങ്കടുത്തത്​. അക്രമം നടത്തിയവ​ർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്​ രാജ്​കോട്ട്​ എസ്​.പി ബൽറാം മീണ പറഞ്ഞു. 

മധ്യപ്രദേശ്​, ഉത്തർപ്രദേശ്​ അതിർത്തി അടച്ചിട്ടതിനെ തുടർന്നാണ്​ അതിർത്തിയിൽ സംഘർഷം അരങ്ങേറിയത്​. ഇരുസംസ്​ഥാനങ്ങളുടെയും അതിർത്തിയായ ചാക്​ഗഢിലായിരുന്നു സംഭവം.  അതിർത്തി അടച്ചിരുന്ന പൊലീസിൻെറ ബാരിക്കേഡുകൾ തകർത്ത്​ തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക്​ കടന്നു. ആയിരക്കണക്കിന്​ തൊഴിലാളികളാണ്​ പ്രതിഷേധത്തിൽ പ​െങ്കടുത്തത്​.

പലരും ദിവസങ്ങളായുള്ള യാത്രക്കൊടുവിലാണ്​ അതിർത്തി​യിലെത്തിയത്​. കൈക്കുഞ്ഞുങ്ങളും കുട്ടികളും സ്​ത്രീകളും ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലെത്താൻ ദിവസങ്ങളായുള്ള യാത്രയിലായിരുന്നു. പലരും സൈക്കിളിലും നടന്നുമാണ്​ ഗ്രാമങ്ങളിലേക്ക്​ പലായനം ചെയ്യുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshgujratmalayalam newsindia newsmigrant laboursUttar Pradesh
News Summary - Migrant workers Protest At UP and Gujrat -India news
Next Story