വീണ്ടും പലായന ഭീതിയുയർത്തി ക​ർ​ഫ്യൂ​വും ലോ​ക്​​ഡൗ​ണും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വീ​ണ്ടും അ​നി​ശ്ചി​ത​കാ​ല ലോ​ക്​​ഡൗ​ൺ ഉ​ണ്ടാ​ക്കി​യേ​ക്കാ​മെ​ന്ന്​ ഭ​യ​ന്ന്​ അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഫ്യൂ​വും താ​ൽ​ക്കാ​ലി​ക ലോ​ക്​​ഡൗ​ണും സൃ​ഷ്​​ടി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു.

ഡ​ൽ​ഹി​യി​​ൽ​നി​ന്ന്​ ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ല​ക്കു​ള്ള ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന ​സ്​​റ്റേ​ഷ​നു​ക​ളും അ​ന്ത​ർ സം​സ്​​ഥാ​ന ബ​സ്​ ടെ​ർ​മി​നു​ക​ളും തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട്​ നി​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​ന സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കും മു​​െ​മ്പ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്​​്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്, ഹ​രി​യാ​ന​ തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വ്യ​വ​സാ​യ സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തേ സ്​​ഥി​തി​യു​ണ്ട്.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലെ അ​ട​ച്ചി​ട​ൽ താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​രം വി​ട​രു​തെ​ന്നും സ​ർ​ക്കാ​ർ അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്യ​രു​തെ​ന്ന്​ വ്യാ​വ​സാ​യി​ക സ്​​ഥാ​പ​ന​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

വ്യ​വ​സാ​യി​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ണ്ടാം പ​ലാ​യ​ന​ത്തെ ഭ​യ​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​െ​പ​ട​ൽ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഭാ​ര​തീ​യ മ​സ്​​ദൂ​ർ സം​ഘ്​ (ബി.​എം.​എ​സ്) ശ​നി​യാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു. ​കോ​വി​ഡ്​ ര​ണ്ടാം വ്യാ​പ​നം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഭ​യം സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ബി.​എം.​എ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കാ​ൽ​ന​ട​യാ​യും മ​റ്റു​മു​ള്ള പ​രി​​ഭ്രാ​ന്തി നി​റ​ഞ്ഞ പ​ലാ​യ​ന​ത്തി​ൽ നൂ​റ​ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ മ​രി​ച്ച​ത്.

Tags:    
News Summary - Migrant workers return to their native places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.