ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് സംശയം. രാവിലെ മുതൽ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
അപകട സമയത്ത് വലിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഹെലികോപ്ടർ കത്തുന്നതാണ് കണ്ടത്. ഒന്നരമണിക്കൂറോളം പരിശ്രമിച്ച േശഷമാണ് ഹെലികോപ്ടറിലെ തീ അണച്ചതെന്നും പ്രദേശവാസികൾ പറയുന്നു. രാവിലെ 12.20 ഓടെയായിരുന്നു അപകടം.
വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് ഒരു മണിക്കൂറോളം തീഗോളങ്ങൾ ഉയർന്നു. മരത്തിൽ ഇടിച്ചശേഷമായിരുന്നു ഹെലികോപ്ടർ തകർന്നുവീണ് കത്തിയത്. പരിസരവാസികളുടെ നേതൃത്വത്തിലായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. സൈന്യവും പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് റിേപ്പാർട്ടുകൾ. 11 പേർ മരിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.