കൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെയും മുഖ്യമന്ത്രി മമത ബാനർജിയുടെയും പ്രവർതതനഫലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും" മിനി കശ്മീർ’’ ആയി മാറിയെന്ന് ഹിന്ദുത്വ പ്രൊപഗൻഡ സിനിമയായ ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി ആരോപിച്ചു. "ഇന്ത്യയുടെ പൈതൃകം കശ്മീർ മുതൽ ബംഗാൾ വരെ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അഗ്നിഹോത്രി.
അഴിമതി, വിലകുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങൾ, സാമുദായിക കലാപം എന്നിവയാണ് പടിഞ്ഞാറൻ ബംഗാളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും വിവേക് അഗ്നിഹോത്രി ആരോപിച്ചു. ബംഗാളിനെക്കുറിച്ചുള്ള യഥാർത്ഥ കഥ സിനിമയാക്കാനുള്ള ശ്രമത്തിലാണെന്നും മുഴുവൻ ബംഗാളും കശ്മീർ ആയിത്തീരുന്നതിന് മുമ്പ് താൻ ആ ജോലി പൂർത്തിയാക്കുമെന്നും അഗ്നിഹോത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.