ചോദ്യപേപ്പർ ചോർച്ച ബാധിച്ചത് ചുരുക്കം വിദ്യാർഥികളെ; നീറ്റ് പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർച്ച വിവാദമുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ ചുരുക്കം വിദ്യാർഥികളെ മാത്രമേ ചോദ്യപേപ്പർ ചോർച്ച ബാധിക്കുകയുള്ളൂവെന്നും അതിനാൽ പരീക്ഷ റദ്ദാ​ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. 2004, 2015 വർഷങ്ങളിൽ ചോദ്യപേപ്പർ ചോർച്ച പരീക്ഷ റദ്ദാക്കേണ്ട സാഹചര്യങ്ങളിലെത്തിച്ചു. അതേസമയം, വളരെ നന്നായി കൃത്രിമത്വമില്ലാതെ നീറ്റ് എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ പരീക്ഷ റദ്ദാക്കിയാൽ ബാധിക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നീറ്റ് യു.ജി പരീക്ഷയിൽ 67 വിദ്യാർഥികൾ മുഴുവൻ മാർക്ക് നേടിയത് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ അവർ ഗ്രേസ്മാർക്ക് വഴിയാണ് മുഴുവൻ മാർക്ക് നേടിയതെന്ന് പിന്നീട് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകി. ചിലർക്ക് തെറ്റായ ചോദ്യങ്ങളാണ് ലഭിച്ചത്. ചിലവിദ്യാർഥികൾക്ക് ചോദ്യപേപ്പർ ലഭിക്കാൻ വൈകിയതും പ്രശ്നം സൃഷ്ടിച്ചു. ഇതാണ് ഗ്രേസ് മാർക്ക് നൽകാൻ കാരണമായത്.

ഈ വർഷം 24 ലക്ഷം വിദ്യാർഥികളാണ് മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ എഴുതിയത്. ​1500 ലേറെ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതും ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങളും പരീക്ഷയുടെ വിശ്വാസ്യത തകർത്തു. അതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളുണ്ടായി. നീറ്റ് ക്രമക്കേടിനെതിരെ സുപ്രീംകോടതികളിലടക്കം പരാതികളും നൽകി. 

Tags:    
News Summary - Minister explains why NEET exam iIs not cancelled despite paper leak probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.