ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല. ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്. നിങ്ങൾ ഒരു വനിതാ മന്ത്രിയാണ്. ആരോപണങ്ങളിൽ ഒരു അന്വേഷണം നടത്തുമോ- ട്രിബ്യൂൺ റിപ്പോർട്ടർ സ്മിത ശർമയുടെ ചോദ്യത്തിന് ഒരു വാക്കുപോലും മറുപടി പറയാതെ സുഷമ നടന്നു നീങ്ങുകയായിരുന്നു. എം.ജെ. അക്ബർ നിലവിൽ നൈജീരിയയിൽ ആണെന്നാണ് റിപ്പോർട്ടുകൾ.
ലൈവ്മിൻറ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997ൽ നടന്ന സംഭവമാണ് പ്രിയ രമണി ഒാർത്തെടുത്തത്. ടെലഗ്രാഫിെൻറ സ്ഥാപക എഡിറ്റർ കൂടിയായ അക്ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് ആ മേഖലയിൽ പുതുമുഖമായിരുന്ന പ്രിയ, അക്ബർ വിളിച്ചതുപ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ് മണിക്ക് ചെന്നിരുന്നു. അഭിമുഖത്തിനെന്ന് പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാൾ വിളിച്ചത്. എന്നാൽ അയാളിൽ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചു.
ഹോളിവുഡ് നിർമാതാവായ ഹാർവി വെയ്ൻസ്റ്റീനെതിരെ നടിമാർ ആരംഭിച്ച മീറ്റൂ ക്യാമ്പയ്ൻ കത്തി നിൽക്കുന്ന സമയത്ത് കഴിഞ്ഞ വർഷം വോഗ് മാഗസിനിലായിരുന്നു പ്രിയ തെൻറ അനുഭവം പങ്കുവെച്ചത്. അന്ന് പേര് വെളിപ്പെടുത്താതെ പങ്കുവെച്ച ലേഖനം ട്വിറ്ററിൽ പ്രിയ പുനഃപ്രസിദ്ധീകരിക്കുയായിരുന്നു. തനിക്കുണ്ടായ അനുഭവം ഇയാളിൽ നിന്ന് മറ്റുള്ള മാധ്യമ വിദ്യാർഥികളും നേരിട്ടിരിക്കുമെന്നും അവർ അത് വെളിപ്പെടുത്തെട്ട എന്നും അവർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.