പഞ്ചാബിൽ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​ ഗാന്ധിമാർ ശ്രദ്ധിച്ചില്ല - പ്രകാശ്​ ജാവദേകർ

ന്യൂഡൽഹി: ഹാഥറസി​േലക്ക്​ 'രാഷ്​ട്രീയ പര്യടനം' നടത്തിയ ഗാന്ധി സഹോദരങ്ങൾ പഞ്ചബിൽ ആറു വയസുകാരി ബാലത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിവരം അറിഞ്ഞതേയില്ലെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേകർ.

പഞ്ചാബിലെ ഹോഷിയാർപുരിൽ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതിരുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെയാണ്​ ജാവദേകറി​െൻറ വിമർശനം.

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളു​െട മകളാണ്​ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്നും സംഭവം അത്യധികം ഞെട്ടലുളവാക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയ പര്യടനം അവസാനിപ്പിച്ച് പഞ്ചാബിലെത്തണം. വനിതകൾക്കെതിരായ അക്രമം ശ്രദ്ധിക്കണമെന്നും ജാവദേകർ വിമർശിച്ചു.

ബിഹാറിൽനിന്നുള്ള തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സോണിയ ഗാന്ധിയോ രാഹുലോ പ്രിയങ്കയോ ടാണ്ഡയിലെത്തി ഇരയുടെ കുടുംബത്തെ സന്ദർശിച്ചില്ല. അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. എന്നാൽ ഹാഥറസിലും മറ്റു സ്ഥലങ്ങളിലും ഇരകളുടെ കുടുംബത്തിനൊപ്പംനിന്ന് ചിത്രമെടുക്കുകയാണ്– ജാവദേകർ വാർത്താ ഏജൻസിയോട്​ പറഞ്ഞു.

പഞ്ചാബിലെ ടാണ്ഡയിൽ ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ പകുതി കത്തിയ മൃതദേഹം കന്നുകാലികളുടെ ഷെഡിനു സമീപത്തുനിന്നാണു കണ്ടെത്തിയത്. സംഭവത്തിൽ പഞ്ചാബിലെ ജലാൽപുര്‍ സ്വദേശികളായ സുർപ്രീത് സിങ്ങിനെയും മുത്തച്ഛൻ സുർജിത് സിങ്ങിനെയും അറസ്​റ്റു ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.