കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ അജയ് മിശ്ര രാജിവെക്കേണ്ടതില്ലെന്ന് ബി.ജെ.പി

ന്യൂഡൽഹി: ലഖിംപൂരില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം.അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്ര രാജിവേക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ വാദം. സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് മന്ത്രിയും ആശിഷ് മിശ്രയും അവകാശപ്പെടുന്നത്. ഞങ്ങളുടെ വാഹനം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊണ്ടുപോയിരുന്നത്. അവരെ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു. ഞങ്ങളുടെ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അജയ് മിശ്ര പറഞ്ഞു. ആശിഷ് മിശ്രക്കെതിരെ യു.പി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

'ഞാൻ എന്തിന് രാജിവെക്കണം? സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. സംഭവത്തിൽ ഉൾപ്പെട്ടവരേയും ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരും' എന്നും ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അജയ് മിശ്ര വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Minister Won't Resign: Government Sources on Lakhimpur kheri incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.