വാർത്താ മന്ത്രാലയം വെട്ടിയത് മൂന്നരലക്ഷം തസ്തികകൾ

ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിൽ വെട്ടിക്കുറച്ചത് 3,60,595 തസ്തികകൾ. എ.എ. റഹീം എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി പെമ്മസനി ചന്ദ്രശേഖർ നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. 2014ൽ മന്ത്രാലയത്തി​ന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ഏജൻസികളിലുമായി 6,93,330 സ്ഥിരം തസ്തികകൾ ഉണ്ടായിരുന്നു. 2024 ആകുമ്പോഴേക്കും അത് 3,32,735 ആയി. നിലവിൽ 77,253 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന മോദി ഗാരന്റിയുടെ തുടർച്ചയാണിതെന്ന് എം.പി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തണമെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Ministry of Information has cut three and a half lakh posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.