പാരിസ്: ഒളിമ്പിക്സ് വെള്ളി മെഡൽ നേട്ടത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമെന്ന് നീരജ് ചോപ്ര പ്രതികരിച്ചു. തന്‍റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും താരം വ്യക്തമാക്കി.
രാജ്യത്തിന് വേണ്ടി മെഡൽ നേടുമ്പോഴെല്ലാം സന്തോഷം തോന്നും. ഇപ്പോൾ കളി മെച്ചപ്പെടുത്തേണ്ട സമയമാണ്. ഞങ്ങൾ ചർച്ചയിലൂടെ പ്രകടനം മെച്ചപ്പെടുത്തും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ നന്നായി കളിച്ചു. മത്സരം മികച്ചതായിരുന്നു.
എല്ലാ കായിക താരങ്ങൾക്കും അവരുടെ ദിവസമുണ്ട്. സ്വർണം അർഷദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്‍റെ തീരുമാനം. മികച്ച പ്രകടനം നടത്തിയ നദീമിന് അഭിനന്ദനമെന്നും നീരജ് പറഞ്ഞു.
അർഷദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ താനും 90 മീറ്റർ മറികടക്കുമെന്ന് കരുതി. എന്നാൽ, ഫൗളുകൾ കാരണം അതിന് കഴിഞ്ഞില്ലെന്നും നീരജ് ചോപ്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.