കബീർദാം: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. പരിചയക്കാരുമായി നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. കവർണ്ണയിലെ സർക്കാർ പി.ജി കോളേജിന് സമീപം ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
നവംബർ 22 ന് രാത്രി 11ഓടെയാണ് പെൺകുട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുഹൃത്തിനൊപ്പം നടക്കാൻ പോയപ്പോൾ നാലുപേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചതായും നിരവധി പേരെ ചോദ്യം ചെയ്തതായും കബീർദാം പൊലീസ് സൂപ്രണ്ട് ശലഭ് കുമാർ സിൻഹ പറഞ്ഞു.
പ്രതി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ ആരെയും പെൺകുട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.