ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ലഖ്നോ: തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി.

ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയിരുന്നെന്ന് പ്രദേശത്തെ മുസ്‌ലിംകൾ പറഞ്ഞു. സമാധാനപരമായിട്ടായിരുന്നു ഇത്. ദിവസങ്ങൾക്കു ശേഷം ജൂൺ 19ന്, അർധ രാത്രി വീടുകളിലേക്ക് പൊലീസ് ഇരച്ചെത്തി തങ്ങളുടെ ഉറ്റവരെ കൊണ്ടുപോകുകയായിരുന്നു -മുസ്‌ലിം കുടുംബങ്ങൾ പറ‍ഞ്ഞു.

പൊലീസ് പറയുന്നത്: സ്ഥലത്ത് പെരുന്നാൾ നമസ്‌കാരം നടക്കുന്നതായി ഫോൺ വന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി. സ്ഥലം ഗ്രാമസഭയുടേതാണെന്ന് കണ്ടെത്തി. ഇവിടെ ഈദ്ഗാഹ് നടത്താൻ പ്രദേശത്തെ മുസ്‌ലിംകൾ കുറച്ച് ഭൂമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല. ആവശ്യമായ അനുമതി വാങ്ങാതെയാണ് സ്ഥലത്ത് പ്രാർത്ഥന നടത്തിയത്. ഇതോടെ നമസ്കാരം നടത്തിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു -പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

പുലർച്ചെ ഒരു മണിക്ക് വീടുകളിലെത്തിയ പൊലീസ് പ്രായപൂർത്തിയാകത്തവരെയും വയോധികരെയുമടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

Tags:    
News Summary - Minors among 11 held for offering Eid prayers at open site in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.