അഹമ്മദാബാദ്: നാഗ്പൂരിൽ ബാറിൽ വഴക്കുണ്ടാക്കിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അർധനഗ്നരാക്കി റോഡിലൂടെ നടത്തി ഗുജറാത്ത് പൊലീസ്. നാഗ്പൂരിലെ ജാരിപത്കയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ബാറിൽ വെച്ച് വഴക്കുണ്ടാക്കുകയും ബാറുടമയിൽ നിന്നും പണം തട്ടിയെടുക്കുകയും െചയ്തുവെന്നാരോപിച്ച് പൊലീസ് ആറംഗ കൗമാരസംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൈകൾ പിറകിൽ കെട്ടി തിരക്കേറിയ റോഡിലൂടെ നടത്തിച്ചു. സ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം സംഭവം മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡയകളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
പുറത്തുവന്ന ദൃശ്യത്തിൽ അർധനഗ്നരായി നടക്കുന്ന കുട്ടികളെ പൊലീസ് ലാത്തികൊണ്ട് വീശുന്നതും അസഭ്യം പറയുന്നതും കാണാം. 18കാരനായ ആഷിഷ് മശീഹ ഉൾപ്പെടെയുള്ളവർ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് പറയുന്നു. ഇവരെ മാസ്ക് ധരിക്കാനും പൊലീസ് അനുവദിച്ചില്ല.
ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിെൻറ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നു. സംഭവത്തിൽ നാഗ്പൂർ പൊലീസ് കമീഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. അസിസ്റ്റൻറ് കമീഷണറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.