വിമാനത്തിലെ മോശമായ പെരുമാറ്റം; യാത്രക്കാരിക്കെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: വിമാനത്തിൽ യാത്രക്കാരി ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ 5292 എന്ന വിമാനത്തിലെ ജീവനക്കാരോടാണ് യാത്രക്കാരി മോശമായി പെരുമാറിയത്.

ഒൻപതാം സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് 15ാം നമ്പർ സീറ്റിലേക്ക് മാറിയിരിക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ മാറിയിരിക്കില്ലെന്ന് അവർ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ശൗചാലയത്തിലേക്ക് പോയ യാത്രക്കാരി ജീവനക്കാരോട് മോശമായ രീതിയിൽ പെരുമാറുകയും സംസാരിക്കുകയുമായിരുന്നു.

തുടർന്ന് മറ്റു യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും പരാതിയിൽ ഇൻഡിഗോ അവരെ തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി ഉത്തരവിറക്കി.

വിമാനം മുംബയിൽ എത്തിയതിന് ശേഷം ജീവനക്കാരുടെ പരാതിയെ തുടർന്ന് വിമാനത്താവള അധികൃതർ അവരെ സഹാറ പൊലീസിന് കൈമാറി. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും എയർക്രാഫ്റ്റ് നിയമ പ്രകാരവും അവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Misbehavior on board; Police registered a case against the passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.