ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്. നജീബിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും രാഷ്ട്രപതി വിശദീകരണം തേടിയിരുന്നു.ഡൽഹി ജവർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്ടോബർ 14 മുതലാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.