ന്യൂഡൽഹി: ജെ.എൻ.യുവിൽനിന്ന് കാണാതായ നജീബ് അഹ്മദിെൻറ കേസ് പരിഗണിക്കവേ സി.ബി.െഎക്ക് വീണ്ടും ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശനം. വിദ്യാർഥിയെ കണ്ടെത്താന്‍ സി.ബി.ഐ ഒന്നും ചെയ്യുന്നില്ല. കേസിൽ സി.ബി.െഎക്കുള്ള താൽപര്യമില്ലായ്മയാണ് അന്വേഷണത്തിൽ പ്രതിഫലിക്കുന്നതെന്ന് ജസ്റ്റിസുമാരായ സി.എസ്. സിസ്തനി, ചന്ദ്രർശേഖർ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. അന്വേഷണം സി.ബി.െഎ ഏറ്റെടുത്ത് മാസങ്ങളായിട്ടും േപപ്പറിൽപോലും ഫലമുണ്ടായിട്ടില്ല. കുറ്റാരോപിതരായ ഒമ്പത് എ.ബി.വി.പി പ്രവർത്തകരുടെ ഫോൺ, വാട്ട്സ്ആപ് സംഭാഷണ റെക്കോഡുകള്‍ കോടതിയില്‍ സമർപ്പിക്കണമെന്നും സി.ബി.െഎയോട് ആവശ്യപ്പെട്ടു.
ഡി.െഎ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേസ് കൈമാറിയത്. ചുരുങ്ങിയത് തൽസ്ഥിതി റിപ്പോെട്ടങ്കിലും ഡി.െഎ.ജി വായിക്കുകയോ ഒപ്പിടുകയോ ചെയ്തുകൂടെ എന്നും കോടതി പരാമർശിച്ചു. മുഴുവൻ വിവരങ്ങളും ചേർത്ത് അടുത്ത തവണ പൂർണ റിപ്പോർട്ട് ഹാജരാക്കുമെന്ന് സി.ബി.െഎ അഭിഭാഷകൻ ഉറപ്പുനൽകിയതിനെ തുടർന്ന് ഡി.െഎ.ജിെയ വിളിച്ചുവരുത്താനുള്ള നീക്കം കോടതി ഉേപക്ഷിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിച്ചേപ്പാഴും സി.ബി.െഎ വിമർശനം കേട്ടിരുന്നു. അന്വേഷണം തമാശയല്ലെന്നും ഒക്ടോബർ 16ന് പൂർണ പുേരാഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഒരു മാറ്റവുമില്ലാതെയാണ് സി.ബി.െഎ റിേപ്പാർട്ട് സമർപ്പിച്ചത്. നവംബർ 14ന് വീണ്ടും കേസ് പരിഗണിക്കും. നജീബിനെ കാണാതായിട്ട് കഴിഞ്ഞ ദിവസം ഒരു വർഷം തികഞ്ഞു. ഡൽഹി പൊലീസിേൻറയും പ്രേത്യക സംഘത്തിേൻറയും അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിക്കുകയും കേസ് മേയ് 16ന് സി.ബി.െഎക്ക് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.