Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ തിരോധാനം:...

നജീബി​െൻറ തിരോധാനം: സി.ബി.​െഎ ഒന്നും ചെയ്യുന്നില്ലെന്ന്​​ ഹൈകോടതി 

text_fields
bookmark_border
നജീബി​െൻറ തിരോധാനം: സി.ബി.​െഎ ഒന്നും ചെയ്യുന്നില്ലെന്ന്​​ ഹൈകോടതി 
cancel

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു​വി​ൽ​നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ കേ​സ്​ പ​രി​ഗ​ണി​ക്ക​​വേ സി.​ബി.​െ​എ​ക്ക്​ വീ​ണ്ടും ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ന്‍ സി.​ബി.​ഐ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. കേ​സി​ൽ സി.​ബി.​െ​എ​ക്കു​ള്ള​ താ​ൽ​പ​ര്യ​മി​ല്ലാ​യ്​​മ​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ സി.​എ​സ്. സി​സ്​​ത​നി, ച​ന്ദ്ര​ർ​ശേ​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത്​​ മാ​സ​ങ്ങ​ളാ​യി​ട്ടും ​േ​പ​പ്പ​റി​ൽ​പോ​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. കു​റ്റാ​രോ​പി​ത​രാ​യ ഒ​മ്പ​ത്​ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ, വാ​ട്ട്സ്ആ​പ്​ സം​ഭാ​ഷ​ണ റെ​ക്കോ​ഡ​ു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സി.​ബി.​െ​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. 

ഡി.​െ​എ.​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കേ​സ്​ കൈ​മാ​റി​യ​ത്. ചു​രു​ങ്ങി​യ​ത്​ ത​ൽ​സ്​​ഥി​തി റി​പ്പോ​െ​ട്ട​​ങ്കി​ലും ഡി.​െ​എ.​ജി വാ​യി​ക്കു​ക​യോ ഒ​പ്പി​ടു​ക​യോ ചെ​യ്തു​ക​ൂ​ടെ എ​ന്നും കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. മു​​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത്​ അ​ടു​ത്ത ത​വ​ണ പൂ​ർ​ണ റി​പ്പോ​ർ​ട്ട്​ ഹാ​ജ​രാ​ക്കു​മെ​ന്ന്​ സി.​ബി.​െ​എ അ​ഭി​ഭാ​ഷ​ക​ൻ ഉ​റ​​പ്പ​ു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ ഡി.​െ​എ.​ജി​െ​യ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള നീ​ക്കം കോ​ട​തി ഉ​േ​പ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ച്ച​േ​പ്പാ​ഴും സി.​ബി.​െ​എ വി​മ​ർ​ശ​നം കേ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണം ത​മാ​ശ​യ​ല്ലെ​ന്നും ഒ​ക്​​ടോ​ബ​ർ 16ന്​ ​​പൂ​ർ​ണ പു​േ​രാ​ഗ​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ​യാ​ണ്​ സി.​ബി.​െ​എ റി​േ​പ്പാ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. ന​വം​ബ​ർ 14ന്​ ​വീ​ണ്ടും കേ​സ്​ പ​രി​ഗ​ണി​ക്കും. ന​ജീ​ബി​നെ കാ​ണാ​താ​യി​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വ​ർ​ഷം തി​ക​ഞ്ഞു. ഡ​ൽ​ഹി പൊ​ലീ​സി​​േ​ൻ​റ​യും പ്ര​േ​​ത്യ​ക സ​​ം​ഘ​ത്തി​േ​ൻ​റ​യും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഫാ​ത്വി​മ ന​ഫീ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കേ​സ്​ മേ​യ്​ 16ന്​ ​സി.​ബി.​െ​എ​ക്ക്​ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIABVPjnu studentnajeeb missingmalayalam news
News Summary - Missing Of Najeeb - India News
Next Story