യു.പിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍; കൊലപാതകമെന്ന്​ പൊലീസ്

​ലഖ്​നോ: ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയെ കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലഖീംപൂർ ഖേരിയിലെ പസഗ്​വാൻ ഗ്രാമത്തിലുളള കരിമ്പിൻ തോട്ടത്തിലെ വെള്ളക്കെട്ടിലാണ്​ ​കഴുത്തിൽ മുറിവേറ്റ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം ക​െണ്ടത്തിയത്​.

വെള്ളിയാഴ്​ചയാണ്​ പെൺകുട്ടിയെ ഗ്രാമത്തിൽ നിന്ന്​ കാണാതായത്​്. തുടർന്ന്​ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്​ച വൈകീട്ട്​ സമീപവാസികളാണ്​ കരിമ്പിൻ തോട്ടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.

കഴുത്തിനു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അഡീഷണൽ പൊലീസ്​ സൂപ്രണ്ട്​ എ.കെ സിങ്ങ്​ അറിയിച്ചു.

ഗ്രാമത്തിൽ ഒരു വിധത്തിലുള്ള സമുദായ സംഘര്‍ഷവും നിലനിന്നിരുന്നില്ലെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

ഖേരി പൊലീസ് സൂപ്രണ്ട് വിജയ് ധുള്ളിൻെറ നേതൃത്വത്തിൽ പസഗ്​വാൻ പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ച് സംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്​. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്​ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.